ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് 20 പേർ മാത്രമെന്ന  നിയന്ത്രണം:ജുമുഅഃക്ക് ഇളവ് തേടി സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
ചേളാരി: കൊവിഡ് 19 വ്യാപനം സംസ്ഥാനത്ത് രൂക്ഷമായതിനെത്തുടർന്ന് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് 20 പേരെ മാത്രം പരിമിതപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾ സര്‍ക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ജുമുഅഃ നിസ്‌കാരത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ജുമുഅഃ നിസ്‌കാരത്തിന്റെ സാധൂകരണത്തിന് നാല്‍പത് പേര്‍ വേണമെന്ന മതപരമായ നിബന്ധന ഉള്ളതിനാല്‍ വെള്ളിയാഴ്ച ജുമുഅഃ നിസ്‌കാരത്തിന് മാത്രം സര്‍ക്കാറിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിനായി പൂർണ്ണമായും അകലം പാലിച്ചുകൊണ്ടും മാസ്ക് ഉപയോഗിച്ചു കൊണ്ടുമാണ് നമസ്കാരം നടത്തിവരുന്നത്. വിശ്വാസികൾ തങ്ങൾക്ക് നിസ്കരിക്കാനായി സ്വന്തമായി മുസല്ലയും കൊണ്ടുവരുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter