മലബാർ സമര രക്തസാക്ഷിളുൾപെട്ട  ഭാഗം പി​ന്‍വ​ലി​ക്കാ​ൻ കേന്ദ്രം: എതിർപ്പുമായി കേ​ര​ള​ എം.​പി​മാ​ർ
തി​രു​വ​ന​ന്ത​പു​രം: വാ​രി​യം കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ​യും ആ​ലി മു​സ്​​ലി​യാ​രു​ടെ​യും പേ​രു​ക​ള്‍ ഉ​ള്‍പ്പെ​ട്ട​തിന്‍റെ പേ​രി​ല്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളു​ടെ നി​ഘ​ണ്ടു​വി​ലെ അ​ഞ്ചാം വാ​ള്യം പി​ന്‍വ​ലിവലിക്കാനുള്ള കേന്ദ്ര സർക്കാർ തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തി​ലെ എം.​പി​മാ​രു​ടെ യോ​ഗം ​ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. പാ​ര്‍​ല​മെന്‍റ്​ സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ്​ സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​വി​കാ​രം ഉ​യ​ര്‍​ന്ന​ത്.

പുസ്തകത്തിൽ മലബാര്‍ സമരത്തിലെ പോ​രാ​ളി​ക​ളു​ടെ​ പേ​ര്​ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ കേ​ര​ള​ത്തി​ലെ ബി.​ജെ.​പി-​ആ​ര്‍.​എ​സ്.​എ​സ് നേ​തൃ​ത്വം എതിർപ്പ് അറിയിച്ചതോടെയാണ് ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം മന്ത്രാലയം വെബ് സൈറ്റില്‍നിന്ന് നീക്കിയതും അഞ്ചാം എഡിഷൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തതും. സി.​പി.​ഐ പ്ര​തി​നി​ധി ബി​നോ​യ്​ വി​ശ്വ​മാ​ണ്​ വിഷയം യോഗത്തിന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്. 1921ലെ ​പോ​രാ​ട്ട​ത്തി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രു​ടെ പേ​ര്​ നി​ഘ​ണ്ടു​വി​ല്‍​നി​ന്ന്​ നീ​ക്കി​യ​ത്​ ശ​രി​യ​ല്ലെ​ന്ന്​ ബി​നോ​യ്​ വി​ശ്വം പ​റ​ഞ്ഞു. വിഷയം സം​സ്ഥാ​ന​ത്തിന്‍റെ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ഉ​ന്ന​യി​ക്കു​ക​യും വേ​ണ​മെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ പ്ര​തി​നി​ധി ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇതിനു പിന്നാലെയാണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയൻ അ​ഞ്ചാം വാ​ള്യം പി​ന്‍വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​നം ​ഐകകണ്ഠ്യേന കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വ്യ​ക്ത​മാ​ക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter