ഖത്തര്‍ ഉപരോധം ജി.സി.സി ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും

ഈ മാസം ബഹ്‌റൈനില്‍ വെച്ച് നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ ഉപരോധം പരിഹരിക്കുന്നത് പ്രധാന വിഷയമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍, സഊദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്ന കാര്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നുക്കൊണ്ടിരിക്കെയാണ് ജി.സി.സി ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്.  

മൂന്ന് വര്‍ഷം മുമ്പ് ഖത്തറിനെതിരെ ഈ രാജ്യങ്ങളും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധം അടുത്തുതന്നെ പിന്‍വലിച്ചേക്കുമെന്ന സൂചന സഊദിയും ഖത്തറും നല്‍കിയിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഒരു പ്രത്യേക സമിതി തന്നെ രൂപീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter