ആഫ്രിക്കയിലെ ദുരന്ത ബാധിതര്‍ക്ക് സഹായഹസ്തവുമായി കാനഡയിലെ മുസ്‌ലിംകള്‍

ഈസ്റ്റ് ആഫ്രിക്കയിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക്  നാല് ലക്ഷം ഡോളറാണ് കാനഡയിലെ വിന്‍ഡ്‌സോര്‍ ഇസ്‌ലാമിക കൗണ്‍സില്‍ സഹായമായി നല്‍കുന്നത്. ദുരന്തം വിതച്ച സോമാലിയ,കെന്‍യ, എത്യേപ്യ എന്നീ നാടുകളടക്കം ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലേക്കാണ് ഇസ്‌ലാമിക് കൗണ്‍സില്‍ സഹായമെത്തിക്കുന്നത്. ആഫ്രിക്കയിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്കുള്ള സംഭാവനയാണിതെന്ന് ഇസ്‌ലാമിക കൗണ്‍സില്‍ വൈസ് ചെയര്‍ അബ്ദുല്ലാഹി സിസ്മാന്‍ പറഞ്ഞു.
ലക്ഷ്യം കണ്ടതിനപ്പുറത്തേക്ക് ഫണ്ട് ശേഖരിക്കാന്‍ കഴിഞ്ഞതില്‍ കൗണ്‍സില്‍ അധികൃതര്‍ സന്തോഷമുള്ളവരാണെന്നും അബ്ദുല്ലാഹി സിസ്മാന്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter