എൻപിആർ പിൻവലിച്ചില്ലെങ്കിൽ എല്ലാ സംസ്ഥാനക്കാരും പ്രതിഷേധവുമായി ഡല്‍ഹിയിലെത്തും- കണ്ണൻ ഗോപിനാഥൻ
ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഐഎഎസ് പദവി രാജിവെച്ചതിന്റെ പേരിൽ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മലയാളി കണ്ണൻ ഗോപിനാഥൻ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ അതി ശക്തമായി രംഗത്തെത്തി.

ഈ വരുന്ന മാര്‍ച്ചിനകം എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ ഡല്‍ഹിയിലേക്ക് വരുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ആവശ്യം പ്രധാനമന്ത്രിക്കു മുന്നിൽ വെച്ചത്. 'പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, മാര്‍ച്ച്‌ വരെ എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ട്.'

'അത് കഴിഞ്ഞാല്‍, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഡല്‍ഹിയിലേക്ക് വരും. എന്‍പിആര്‍ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,' കണ്ണന്‍ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter