ഈജിപ്ത് തടവിലിട്ട അല്‍ജസീറ ജേര്‍ണലിസ്റ്റിന് മോചനം

നാല് വര്‍ഷത്തിലേറെയായി ഈജിപ്ഷ്യന്‍ ജയിലില്‍ കഴിയുന്ന അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന്‍ മഹ്മൂദ് ഹുസൈന് മോചനം. 2016 ഡിസംബര്‍ മുതലാണ് 54 കാരനായ ഹുസൈനെ ഈജിപ്ത് ഭരണകൂടം തടവിലാക്കിയത്. 

അവധി ദിനത്തില്‍ കുടുംബത്തെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. അഭിഭാഷകനെ അനുവദിക്കാതെ കോടതിയില്‍ 15 മണിക്കൂര്‍ വരെ ചോദ്യം ചെയ്തിരുന്നു. രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്താന്‍ വാര്‍ത്തകളെഴുതാന്‍ വിദേശ അധികൃതരില്‍ നിന്ന് പണം കൈപറ്റിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ ഇതുവരെ ഒരു കുറ്റവും ചുമത്താതെ വിചാരണ പോലും നിഷേധിച്ച് തടങ്കല്‍ നീട്ടുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter