കോവിഡ് മറവിൽ സിഎഎ സമരക്കാരുടെ അറസ്റ്റ് തുടരുന്നു
ലക്​നൗ: മഹാമാരിയുടെ മറപിടിച്ച് പൗരത്വ സമരങ്ങള്‍ക്ക്​​ നേതൃത്വം നല്‍കിയവരെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടി തുടരുന്നു. നിരവധി സമരക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൗരത്വ പ്രക്ഷോഭത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന മുന്‍ അലിഗഢ് വിദ്യാ൪ഥിയും ഫ്രട്ടേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറിയുമായ ഷ൪ജീല്‍ ഉസ്മാനിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബ൪ 15ന് അലിഗഢ് സ൪വകലാശാലയില്‍ നടന്ന പൗരത്വ പ്രക്ഷോഭത്തിന്‍റെ പേരിലാണ് അറസ്​റ്റെന്നാണ് വിവരം. <> അഅ്സംഗഢിലെ വീട്ടില്‍ നിന്ന് വൈകീട്ടോടെയാണ് അറസ്​റ്റുണ്ടായത്. ലാപ്ടോപും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തതായും വാറണ്ടോ മെമ്മോയോ അടക്കമുള്ള നടപടിക്രമങ്ങളില്ലാതെ, മഫ്​തി വേഷത്തില്‍ എത്തിയ പൊലീസുകാരാണ്​ ഷര്‍ജീല്‍ ഉസ്​മാനിയെ അറസ്​റ്റ്​ ചെയ്​ത്​ കൊണ്ടുപോയതെന്ന്​ കുടുംബം ആരോപിച്ചും കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് മറച്ചുവെക്കുന്നുവെന്നും കുടുംബം പറയുന്നു.

ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ നേരത്തെ പത്തിന് മുകളില്‍ എഫ്.ഐ.ആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസുകാരെ മര്‍ദിച്ചു, പിസ്​റ്റള്‍ മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച്‌ ഗുണ്ടാ ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്​. ഉത്തര്‍പ്രദേശ് പൊലീസ് തുടര്‍ച്ചയായി വ്യാജ കേസുകള്‍ ചുമത്തി വേട്ടയാടുന്ന കാര്യം ഷര്‍ജീല്‍ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter