ചേലാകര്‍മ്മം ലൈംഗിക രോഗങ്ങളെ തടയും
അമേരിക്കയില്‍ കുറഞ്ഞു വരുന്ന ചേലാകര്‍മ്മ തോത്, ലൈംഗിക രോഗങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവിന് കാരണമായേക്കുമെന്ന് ഏറ്റവും പുതിയ പഠനം. ഇത്തരം രോഗങ്ങള്‍ ഒരു പതിറ്റാണ്ട് കൊണ്ട് അമേരിക്കക്ക് 44 കോടി ഡോളറിന്‍റെ സാമ്പത്തിക ബാധ്യത വരുത്തുമെന്നും പഠനം വ്യക്തമാക്കുന്നു ( Archives of Pediatrics & Adolescent Medicine. Aug 20). അമേരിക്കയില്‍ ചേലാകര്‍മ്മ തോത് 1970-80 കളില്‍ 79 ശതമാനമായിരുന്നത് 2010 ല്‍ 55 ശതമാനമായി കുറഞ്ഞു. ആണ്‍കുട്ടികളിലെ ചേലാകര്‍മ്മത്തിന്റെ ആരോഗ്യ നേട്ടങ്ങള്‍ സൂചിപ്പിക്കുന്ന തെളിവുകള്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്നു. എച്.ഐ.വി എയ്ഡ്സ്, പുരുഷ ലിംഗത്തിലെയും സ്ത്രീകളിലെ ഗര്‍ഭാശയ ഗളത്തിലെയും കാന്‍സര്‍, ഹെര്‍പിസ്, ഹൂമന്‍ പാപ്പിലോമ്മ വൈറസ് എന്നീ രോഗങ്ങള്‍ക്കെതിരെയെല്ലാം ചേലാകര്‍മ്മം പ്രതിരോധമാണ്. എയിഡ്സ് ഉള്‍പ്പടെയുള്ള ലൈംഗിക രോഗങ്ങള്‍ കൊണ്ടുണ്ടാവുന്ന നേരിട്ടുള്ള വൈദ്യ ചെലവുകള്‍ക്ക് പതിനേഴായിരം ദശലക്ഷം ഡോളര്‍ ഓരോവര്‍ഷവും അമേരിക്കക്ക് പഴാവുന്നുണ്ട്. ചേലാകര്‍മ്മം ചെയ്യാത്ത ഒരാണിന് ജീവിതകാലത്ത് HIV രോഗം 12 ശതമാനവും HPV രോഗം 29 ശതമാനവും ഹെര്‍പിസ് 20 ശതമാനവും വരെ കൂടുതല്‍ ഉണ്ടാവാം. ആണ്‍കുട്ടികളിലെ ചേലാകര്‍മ്മത്തിന്റെ ചെലവ് മറ്റു വൈദ്യ ചിലവുകളുടെ കൂടെ മെഡിക്കല്‍ ക്ലയിമില്‍ ഉള്‍പ്പെടുത്താനും പഠനത്തില്‍ നിര്‍ദേശം ഉണ്ട്. ആണ്‍കുട്ടികള്‍ക്ക്‌ പതിവായി ചേലാകര്‍മ്മം ചെയ്യാന്‍ നിര്‍ദേശിക്കത്തക്ക വിധത്തില്‍ അനുകൂലമായ തെളിവുകള്‍ ലഭ്യമല്ല എന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്‌ മുമ്പ് തീരുമാനമെടുത്തിരുന്നു. ലഭ്യമായ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു വീണ്ടു വിചാരത്തിന് തയാറാവണമെന്നും പഠനം നിര്‍ദേശിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter