രണ്ടു സിഗററ്റ് വലിക്കുന്നവരം പുകവലിക്ക് അടിമപ്പെട്ടു പോകുമെന്ന് പഠനം
ദിനേന രണ്ടു സിഗററ്റുവലിക്കുന്നത് കൊണ്ട് തന്നെ കൌമാരപ്രായക്കാര്‍ പുകവലിക്ക് അടിമപ്പെട്ടു പോകുമെന്ന് പുതിയ മെഡിക്കല്‍ പഠനം. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ സര്‍വകലാശാലയില്‍ നടന്ന പഠനമാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ പുകവലിയോട് മടുപ്പുണ്ടാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും പഠനം നടത്തിയ ഗവേഷകര്‍ ആവശ്യപ്പെടുന്നു. ആവശ്യമായ ആത്മവിശ്വാസം പകര്‍ന്നും കൃത്യമായ ഉപദേശം നല്‍കിയും മക്കളെ പുകവലിയുടെ ദൂഷ്യത്തില്‍ നിന്ന് രക്ഷിച്ചെടുക്കാമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter