പ്രവാചകരുടെ ആത്മിക ചികിത്സകള്‍
പല രോഗങ്ങള്‍ക്കും വെഷമങ്ങള്‍ക്കും ഭൗതിക മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതിനു പകരം ആത്മിക ചികിത്സാവഴികളാണ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചിരുന്നത്. പ്രവാചകന്‍ സ്വന്തത്തെതന്നെ ചില ദിക്‌റുകള്‍ ചൊല്ലി മന്ത്രിക്കാറുണ്ടായിരുന്നു. കണ്ണേറ് കണ്ണേറ് തട്ടിയാല്‍ മന്ത്രിക്കാന്‍ പ്രവാചകന്‍ ഞങ്ങളോട് കല്‍പിക്കുമായിരുന്നുവെന്ന് ആയിശ (റ) യില്‍നിന്നു നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം (ബുഖാരി, മുസ്‌ലിം). കണ്ണേറിട്ട വ്യക്തി അത് തട്ടാതിരിക്കാന്‍ കണ്ണേറു തട്ടിയ ആള്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കേണ്ടതാണ്: അല്ലാഹുമ്മ ബാരിക് അലൈഹി (അല്ലാഹുവേ, നീ അവന് ബറകത്ത് ചെയ്യേണമേ). ആമിര്‍ ബ്‌നു റബീഅ (റ) സഹ്ല്‍ ബിന്‍ ഹനീഫ് (റ) വിനെ കണ്ണേറിട്ടു. അപ്പോള്‍ പ്രവാചകന്‍ ആമിറിനോട് ചോദിച്ചു: നീ  ബറകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചില്ലയോ? (ഥിബ്ബുന്നബവി-ഇബ്‌നു ജൗസിയ്യ 133). പലപ്പോഴും ജിബ്‌രീല്‍ (അ) പ്രവാചകരെ ചില ദിക്‌റുകള്‍ ചൊല്ലി മന്ത്രിക്കാറുണ്ടായിരുന്നു. പാമ്പുകടി അബൂ സഈദുല്‍ ഖുദ്‌രി (റ) വില്‍നിന്ന് നിവേദനം. പ്രവാചകരുടെ നിര്‍ദ്ദേശ പ്രകാരം ഒരു പറ്റം സ്വഹാബികള്‍ ഒരു യാത്ര പുറപ്പെട്ടു. അറേബ്യയിലെ ഒരു ഗോത്രത്തിനടുത്തെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഗോത്രക്കാര്‍ അവരെ വിരുന്നൂട്ടാന്‍ തയ്യാറായില്ല. അങ്ങനെയിരിക്കെ അവരുടെ ഗോത്രത്തലവനെ പാമ്പ് കടിച്ചു. പല ചികിത്സകളും നടത്തിയെങ്കിലും ശമനമുണ്ടായില്ല. അവസാനം അവര്‍ സ്വഹാബികളോട് വിവരം പറഞ്ഞ് വല്ല മരുന്നുമുണ്ടോ എന്നു അന്വേഷിച്ചു. സ്വഹാബികളില്‍ ഒരാള്‍ പറഞ്ഞു: എനിക്ക് മന്ത്രിക്കാനറിയാം. പക്ഷെ, ഞങ്ങളെ നിങ്ങള്‍ വിരുന്നൂട്ടാന്‍ തയ്യാറായിട്ടില്ലല്ലോ. അതിനാല്‍, പ്രതിഫലം നല്‍കിയാല്‍ മാത്രമേ മന്ത്രിച്ചു തരൂ. പ്രതിഫലമായി കുറച്ചാടുകള്‍ നല്‍കാമെന്ന് അവരേറ്റു. ആ സ്വഹാബി ഫാതിഹ ഓതി പാമ്പ് കടിയേറ്റയാളുടെ മേല്‍ തുപ്പി. രോഗം ഭേദമായി. അവരേറ്റ പ്രതിഫലം നല്‍കി. സ്വഹാബികള്‍ പ്രവാചകരുടെ സന്നിധിയില്‍ ചെന്ന് കാര്യം ബോധിപ്പിച്ചു. അവിടന്നു പറഞ്ഞു:  നിങ്ങള്‍ ചെയ്തത് ശരിയാണ്. ആടില്‍നിന്ന് ഒരംശം എനിക്കും നല്‍കുക (തുര്‍മുദി, നസാഈ).   തേളുകടി ഇബ്‌നു മസ്ഊദ് (റ) വില്‍നിന്ന് നിവേദനം. പ്രവാചകന്‍ നമസ്‌കരിക്കുകയായിരുന്നു. സുജൂദിലായിരിക്കെ അവിടത്തെ കൈവിരലില്‍ ഒരു തേള്‍ കുത്തി. നമസ്‌കാരത്തില്‍ നിന്നും വിരമിച്ച പ്രവാചകന്‍ പറഞ്ഞു: തേളിനെ അല്ലാഹു ശപിക്കട്ടെ. ഒരു നബിയെയോ അല്ലാത്തവരെയോ അത് കടിക്കാതെ വിടില്ല. ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ഉപ്പും വെള്ളവുമുള്ള ഒരു പാത്രം കൊണ്ടുവരാന്‍ അവിടന്ന് ആജ്ഞാപിച്ചു കടിയേറ്റ ഭാഗം വെള്ളിത്തിലിടുകയും ഇഖ്‌ലാസ്, മുഅവ്വിദത്തൈനി, എന്നിവ ഓതുകയും ചെയ്തു. വേദന ശമിച്ചു (ഥബ്‌റാനി, ബൈഹഖി). അബൂ ഹുറൈറയില്‍നിന്നും നിവേദനം. ഒരാള്‍ പ്രവാചകരുടെ അടുത്തുവന്നു പറഞ്ഞു: നീ വൈകുന്നേര സമയത്ത്  അഊദു ബി കലിമാത്തില്ലാഹി ത്താമ്മാത്തി മിന്‍ ശര്‍രി മാ ഖലഖ് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ നിനക്ക് ബുദ്ധിമുട്ടെത്തുമായിരുന്നില്ല (അഹ്മദ്, മുസ്‌ലിം). മുറിവുകള്‍ ആയിശ (റ) യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ആര്‍ക്കെങ്കിലും മുറിവോ മറ്റോ ഉണ്ടായാല്‍ നബി ചൂണ്ടുവിരലില്‍ ഉമനീരാക്കി നിലത്തുവെക്കുകയും പിന്നീട് ഉയര്‍ത്തിയതിനു ശേഷം (വിരലില്‍ മണ്ണ് പറ്റിപ്പിടിച്ച രൂപത്തില്‍) ഇപ്രകാരം പറഞ്ഞുകൊണ്ട് മുറിവില്‍ തടവുകയും ചെയ്യുമായിരുന്നു:  ബിസ്മില്ലാഹി തുര്‍ബതു അര്‍ളിനാ ബി രീഖത്തി ബഅ്‌ളിനാ ലി യുശ്ഫാ സഖീമുനാ ബി ഇദ്‌നി റബ്ബിനാ (അല്ലാഹുവിന്റെ തിരു നാമത്തില്‍. ഇത് ഞങ്ങളുടെ ഭൂമിയുടെ മണ്ണാണ്. ഞങ്ങളില്‍ ഒരാളുടെ തുപ്പുനീരില്‍ പറ്റിപ്പിടിച്ചതാണ്. ഞങ്ങളില്‍ രോഗിയുടെ രോഗം ഭേദമാവാന്‍ വേണ്ടി. ഞങ്ങളുടെ നാഥന്റെ അനുമതിയോടെ.) (ബുഖാരി, മുസ്‌ലിം). വേദനകള്‍ ഉസ്മാന്‍ ബിന്‍ അബില്‍ ആസ് (റ) മുസ്‌ലിമായതു മുതല്‍ തന്റെ ശരീരത്തിലനുഭവിക്കുന്ന വേദനയെക്കുറിച്ച് നബിയോട് ആവലാതി പറഞ്ഞു. അവിടന്നു മറുപടി നല്‍കി: വേദനയുള്ള ഭാഗത്ത്‌വെച്ച് നീ മൂന്ന് ബിസ്മില്ലാഹ് എന്ന് ചൊല്ലുക. അതിനു ശേഷം ഏഴ് തവണ അഊദു ബി ഇസ്സത്തില്ലാഹി വ ഖുദ്‌റത്തിഹി മിന്‍ ശര്‍രി മാ അജിദു വ ഉഹാഹാദിറു (ഞാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടില്‍ നിന്ന് കാവല്‍ ചോദിക്കുന്നു) എന്നു ചൊല്ലുക (മുസ്‌ലിം, ഇബ്‌നു മാജ).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter