ഇസ്രയേല്‍ ഫലസ്ഥീനികള്‍ക്ക് കീഴ്‌പ്പെടുന്നത്‌വരെ ചെറുത്തുനില്‍പ്പ് തുടരും: ഇറാന്‍

ഇസ്രയേല്‍ ഫലസ്ഥീനിയന്‍ ജനതക്ക് കീഴ്‌പ്പെടുന്നത്‌വരെ സൈനികപരമായും സാംസ്‌കാരികപരമായും രാഷ്ട്രീയപരമായും ചെറുത്ത്‌നില്‍പ്പ് തുടരുമെന്ന് ഇറാന്‍ സുപ്രീം നേതാവ് അലി ഖാംനഇ പറഞ്ഞു.

മുസ്‌ലിംകളെയും ക്രിസ്താനികളെയും ജൂതരെയും ഒരുമിച്ച് ഫലസ്ഥീനികള്‍ക്കിടയിലും ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്കിടയിലുമായി ഒരു ഹിത പരിശോധന നടത്തണമെന്നും അതിന്റെ റിസല്‍ട്ട് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്ഥീന്‍ മണ്ണില്‍ ഇസ്രയേല്‍ അതിക്രമം തുടരുന്നതിന് അംഗീകാരം നല്‍കിവരുന്ന  സഊദിയെ പോലുള്ള അറബ് രാജ്യങ്ങള്‍ ജനങ്ങളെ വിഢ്ഢികളാക്കരുതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
എത്രത്തോളം അന്താരാഷ്ട്ര എതിര്‍പ്പുണ്ടായാലും ഫലസ്ഥീനിനു വേണ്ടി പ്രതിരോധം തീര്‍ക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter