റമദാന്‍ 2 . റഹ്മത് ചോദിക്കാന്‍ മാത്രമുള്ളതല്ല.. കൊടുക്കാന്‍ കൂടിയുള്ളതാണ്...
- എം.എച്ച് പുതുപ്പറമ്പ്
- Apr 14, 2021 - 06:17
- Updated: Apr 14, 2021 - 10:05
റഹ്മത് ചോദിക്കാന്‍ മാത്രമുള്ളതല്ല.. കൊടുക്കാന്‍ കൂടിയുള്ളതാണ്...
അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമറാഹിമീന്‍..
കാരുണ്യവാനായ അല്ലാഹുവേ... ഞങ്ങളോട് നീ കരുണ കാണിക്കണേ...
വിശുദ്ധ റമദാനിലെ ആദ്യദിനങ്ങളില്‍ നാമേവരും നടത്തുന്ന പ്രാര്‍ത്ഥനയാണ് ഇത്. റമദാനിന്റെ ആദ്യപത്ത് ദിനങ്ങള്‍ അല്ലാഹുവിന്റെ വിശിഷ്ട കാരുണ്യത്തിന്റേതാണ്. അത് കൊണ്ട് തന്നെ വിശ്വാസികളെല്ലാം ഈ ദിനങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യത്തിനായി മനമുരുകി പ്രാര്‍ത്ഥിക്കുന്നത്.
എന്നാല്‍, കാരുണ്യം തേടി കൈകളുയര്‍ത്തുന്ന നാം, അര്‍ഹരായ നമ്മുടെ സമസൃഷ്ടികളോട് അത് കാണിക്കാറുണ്ടോ എന്നത് ആലോചിക്കേണ്ടതല്ലേ.
മേല്‍പറഞ്ഞ പ്രാര്‍ത്ഥനയുടെ വചസ്സുകള്‍ പലതവണ ഉരുവിട്ട് നിസ്കാരം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ പലപ്പോഴും നാം കാണുന്നത്, നമ്മുടെ കാരുണ്യത്തിനായി സഹായാഭ്യാര്‍ത്ഥനകളുമായി കൈകള്‍ നീട്ടി പള്ളിക്ക് മുമ്പിലിരിക്കുന്ന മുഖങ്ങളായിരിക്കാം. അവരുടെ നേരെ കാരുണ്യത്തിന്റെ ഒരു നോട്ടം, അവര്‍ക്കായി സാധ്യമായ സഹായവുമായി നീളുന്ന ഒരു കൈത്താങ്ങ്... ഇതിനൊന്നും നമ്മുടെ മനസ്സ് തയ്യാറാവുന്നില്ലെങ്കില്‍ പിന്നെ, നാം അല്ലാഹുവിന്റെ കാരുണ്യത്തിനായി കണ്ണീരൊലിപ്പിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
അല്ലാഹു നമുക്ക് നല്‍കിയ സുഖസൌകര്യങ്ങള്‍.. ഭൌതികസാഹചര്യങ്ങള്‍.. പണവും സമ്പത്തും.. ഇതൊന്നും നമുക്ക് മാത്രമായല്ല നല്കിയത് എന്നതല്ലേ സത്യം. അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയിലേക്ക് സൃഷ്ടിച്ചയക്കപ്പെട്ട മനുഷ്യന്, ഇവിടെ ചെയ്യാനുള്ള പ്രധാന കര്‍മ്മങ്ങളില്‍ ഒന്ന് സമസൃഷ്ടികളോട് കാരുണ്യം കാണിക്കുക എന്നതാണ്. നമുക്ക് ലഭിച്ചതില്‍ നിന്ന് അവര്‍ക്കായി അല്‍പം മാറ്റിവെക്കുക.. അംബരചുംബികളായ വീടും കെട്ടിടവും നിര്‍മ്മിക്കുമ്പോള്‍, തല ചായ്ക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുന്ന അയല്‍വാസിയെയും നാട്ടുകാരെയും മനസ്സില്‍ കാണുക. രോഗങ്ങളും പ്രാരാബ്ധങ്ങളുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരെ ഇടക്കിടെ അന്വേഷിച്ച് ചെല്ലുക.. അത്തരം ഒരു മനസ്സ് ഉണ്ടാവുമ്പോള്‍ മാത്രമേ നാം അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹരാവുന്നുള്ളൂ.. അപ്പോള്‍ മാത്രമേ റഹ്മത് ചോദിക്കാന്‍ പോലും നമുക്ക് അവകാശമുള്ളൂ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment