ബാബരി കേസ് വിധി നാളെ രാവിലെയോടെ
ന്യൂഡൽഹി: സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ബാബരി കേസില്‍ ശനിയാഴ്ച രാവിലെ 10:30 ന് സുപ്രിംകോടതി വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ശനിയാഴ്ച അവധിദിനമായിട്ടും ബാബരി കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. പതിറ്റാണ്ടുകളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് ഭൂമി തർക്കം സംബന്ധിച്ചാണ് സുപ്രിംകോടതി ശനിയാഴ്ച വിധി പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ ഡല്‍ഹിയിലെ തന്റെ ഓഫിസില്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ച് വരുത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്ന വിവരം കോടതി പുറത്തുവിട്ടിരിക്കുന്നത്. ക്രസമസാമാധാന നില ഉറപ്പുവരുത്താന്‍ അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ അര്‍ധസൈനികർ ഉൾപ്പെടെ വൻ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter