കിര്‍ഗിസ്ഥാൻ പ്രധാനമന്ത്രി രാജിവെച്ചു
- Web desk
- Oct 8, 2020 - 17:12
- Updated: Oct 9, 2020 - 07:12
ബിഷ്‌കെ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ഇലക്ഷന്‍ കമ്മിഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് മധ്യേഷ്യൻ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കിര്‍ഗിസ്ഥാനിൽ പ്രധാനമന്ത്രി രാജിവച്ചു.
തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരമേൽക്കാനിരിക്കെയാണ് കുബത്‌ബെക്ക് ബൊറണോവ് രാജിവെച്ചത്.
രാജ്യത്തുടനീളം ബൊറണോവ് അധികാരത്തിലേറുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.
ശക്തമായ പ്രതിഷേധത്തോടെ ജനക്കൂട്ടം കിര്‍ഗിക്കിസ്ഥാന്‍ പാര്‍ലമെന്റും പ്രസിഡന്റ് ഓഫീസും കൈയ്യേറിയതോടെ ജനക്കൂട്ടത്തിന്റെ ആവശ്യം പരിഗണിച്ച് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കുകയായിരുന്നു.
പ്രതിഷേധത്തില്‍ ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. അറൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment