ഇസ്രായേലുമായി അറബ് രാജ്യങ്ങളുടെ നയതന്ത്ര ബന്ധം:   ഹമാസ് ഹിസ്ബുല്ലയുമായി  ചർച്ച നടത്തി
ബൈറൂത്ത്: യുഎഇ-ഇസ്രായേൽ നയതന്ത്ര ബന്ധം ആരംഭിച്ചതിനെ തുടർന്ന് ലബനാനിലെ ശിയാ വിഭാഗമായ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയും ഗാസയിൽ ഭരണം നടത്തുന്ന ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയും ലബനീസ് തലസ്ഥാനമായ ബൈറൂത്തിൽ ചർച്ച നടത്തി. ഇസ്രായേലുമായി അറബ് രാജ്യങ്ങൾ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ചും ഫലസ്തീന്റെ ഭാവിയെക്കുറിച്ചും ഇരുനേതാക്കളും ചർച്ചചെയ്തു.

ഈ വർഷം തുടക്കത്തിലാണ് നൂറ്റാണ്ടിലെ കരാർ എന്ന പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ കരാർ പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ നിശ്ചയിച്ചും വെസ്റ്റ് ബാങ്കിന്റെ ഭൂരിപക്ഷ ഭാഗവും ഇസ്രായേലിന്റെ അധീനതയിലാക്കിയുമായിരുന്നു .കരാർ. എന്നാൽ ഫലസ്തീനീ ജനത തള്ളിക്കളഞ്ഞിരുന്നു. ലബനാനുമായി അടുത്ത ബന്ധമാണ് ശിയാ വിഭാഗമായ ഹിസ്ബുല്ല സൂക്ഷിക്കുന്നത്. 1,74,000 ഫലസ്തീനീ അഭയാർത്ഥികൾക്ക് അഭയം നൽകിയ രാജ്യമാണ് ലബനാൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter