പൗരത്വ ഭേദഗതി ബില്ലിൽ മതേതരത്വ നിലപാട് സ്വീകരിച്ച് ശിവസേന
മുംബൈ: മതേതരത്വ നിലപാടുകൾ അടക്കമുള്ള പൊതു മിനിമം പരിപാടികൾ മുൻനിർത്തി കോൺഗ്രസ് എൻസിപി പാർട്ടികളോട് ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കിയ ശിവസേന, പൗരത്വ ഭേദഗതി ബില്ലിൽ ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചു. പട്ടിക നടപ്പിലാക്കിയാൽ രാജ്യത്ത് മതയുദ്ധത്തിന് കാരണമാകുമെന്ന് ശിവസേന വ്യക്തമാക്കി. വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണോ ബി.ജെ.പി ഈ ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇത് രാജ്യത്തിന് ഗുണകരമല്ലെന്നും സേനയുടെ മുഖപത്രമായ സാമ്ന അഭിപ്രായപ്പെട്ടു. അനധികൃത ഹിന്ദു കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് രാജ്യത്ത് ഒരു മതയുദ്ധത്തിന് കാരണമാകുമെന്നും ബില്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും അദൃശ്യ വിഭജനത്തിലേക്ക് നയിച്ചേക്കാമെന്നും സേന വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലിന്‍െറ കീഴില്‍ ആരെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയം നടത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്‍െറ താല്‍പ്പര്യത്തിനല്ലെന്നും സേന കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഇന്ത്യ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അതില്‍ നടപടികള്‍ ഇല്ലാതെ പൗരത്വ ബില്‍ നടപ്പാക്കാന്‍ പോകുന്ന കേന്ദ്രത്തെ സേന വിമര്‍ശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter