സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് കുവൈത്ത് പ്രധാനമന്ത്രി
കുവൈറ്റ് : കുവൈത്തില്‍ 37-ആം മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹിനെ അമീര്‍ നിയമിച്ചു. ഡിസംബര്‍ 15നാണ്​ പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം. അതിന് മുമ്പ് പുതിയ മന്ത്രിസഭ രൂപീകരിക്കും. ഇതിന് മുന്നോടിയായി മുന്‍ പ്രധാനമന്ത്രി, സ്പീക്കര്‍മാര്‍ തുടങ്ങിയ പ്രധാന വ്യക്തികളുമായി അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അസ്സബാഹ് ചര്‍ച്ച നടത്തി.ശൈഖ് ജാബിര്‍ മുബാറക് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വെച്ചതിനെ തുടര്‍ന്ന് 2019 ഡിസംബര്‍ 17നാണ് ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്​ ആദ്യമായി പ്രധാന മന്ത്രിയാകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter