പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിം, സിഎഎക്കെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാഹുല്‍ ഈശ്വര്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് അയ്യപ്പ ധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍ രംഗത്ത്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുസ്‌ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം സമുദായത്തിന് പിന്തുണയര്‍പ്പിച്ച്‌ മലപ്പുറത്താണ് രാഹുല്‍ ഈശ്വർ നിരാഹാരം നടത്തുന്നത്.

നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും രാഹുല്‍ ഈശ്വര്‍ ഉന്നയിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിമാണെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ ധര്‍മസേനയുടെ നേതൃത്വത്തില്‍ മലപ്പുറം ചങ്ങരംകുളത്ത് ഈ മാസം 10 നാണ് നിരാഹാര സത്യാഗ്രഹം നടത്തുകയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter