പൗരത്വ ബില്ല് ഭരണഘടനാവിരുദ്ധമെന്ന്   അമർത്യാസെൻ
ബെംഗളൂരു: പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ പാസാക്കി ഒരു മാസം പിന്നിടുന്നതിനിടെ രാജ്യം മുഴുവൻ ശക്തമായ പ്രതിഷേധക്കടലിലാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരാണ് നിയമത്തിനെതിരെ ശക്തമായ പ്രതികരണം നടത്തിയിട്ടുള്ളത്. ഇപ്പോഴിതാ നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍ നിയമത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റില്ലെന്നും ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതി നിരസിക്കണമെന്നും അഭിപ്രായപ്പെട്ടു. "മതത്തെ ഉപയോഗിച്ച്‌ ഇത്തരത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാന്‍ പറ്റില്ല, ഒരു മനുഷ്യന്‍ എവിടെയാണ് ജനിച്ചത്, എവിടെയാണ് ജീവിച്ചത് എന്നത് മാത്രമാണ് പൗരത്വത്തിന്റെ അടിസ്ഥാനം" അദ്ദേഹം പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter