മുസ്‌ലിംസ്ത്രീകളുടെ പള്ളി പ്രവേശനം; ഹിന്ദുമഹാസഭയുടെ ഹര്‍ജി തള്ളി

മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ സമര്‍പ്പിച്ച  ഹരജി സുപ്രീംകോടതി തള്ളി. മുസ്‌ലിം സ്ത്രീകളുടെ ആവശ്യം അവര്‍ ഉന്നയിക്കട്ടെ എന്നും സുപ്രീം കോടതി പറഞ്ഞു.  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.

മുസ്‌ലിം സ്ത്രീകളെ പളളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹരജി കഴിഞ്ഞ ഒക്ടോബര്‍ 11 ന് കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഹിന്ദു മഹാസഭ കേരള സംസ്ഥാന പ്രസിഡണ്ട് സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.പര്‍ദ്ദ നിരോധിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.
ഭരണഘടനയെ ഇത്തരം നീക്കങ്ങളിലൂടെ ദുരുപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter