ഫലസ്തീനിയാണെന്ന പേരിൽ പോസ്റ്റ്  നീക്കം ചെയ്തതിൽ  ഇൻസ്റ്റഗ്രാം മാപ്പ് പറഞ്ഞു
ന്യൂയോര്‍ക്ക്​: ഞാന്‍ ഫലസ്​തീനി ആയതില്‍ അഭിമാനിക്കുന്നു' എന്ന കുറിപ്പോടെയുള്ള പോസ്റ്റ് നീക്കിയതിൽ ഇൻസ്റ്റഗ്രാം മാപ്പ് പറഞ്ഞു. ബെല്ല ഹദീദിന്‍റെ പിതാവ്​ മുഹമ്മദ്​ അന്‍വര്‍ ഹദീദിന്‍റെ പാസ്​പോര്‍ട്ട്​ ഷെയര്‍ ചെയ്​തതാണ്​ ഇന്‍സ്​റ്റഗ്രാം നീക്കിയിരുന്നത്​. മുഹമ്മദ്​ അന്‍വറി​ന്റെ ജന്മ സ്​ഥലം ഫലസ്​തീനാണെന്ന്​ വ്യക്​തമാക്കുന്ന 'ഞാന്‍ ഫലസ്​തീനി ആയതില്‍ അഭിമാനിക്കുന്നു' എന്ന കുറിപ്പോടെയുള്ള പോസ്​റ്റാണ്​ ഇന്‍സ്​റ്റഗ്രാം നീക്കിയത്. ഇതിനെ ബെല്ല കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതോടെയാണ്​ സമൂഹ മാധ്യമം ക്ഷമാപണവുമായി എത്തിയത്​.

'സ്വകാര്യത മാനിക്കാനായി ഞങ്ങള്‍ വ്യക്​തി വിവരങ്ങള്‍ പോസ്​റ്റ്​ ചെയ്യാന്‍ അനുവദിക്കാറില്ല. വ്യക്​തി വിവരങ്ങളുള്ള പാസ്​പോര്‍ട്ട്​ ഷെയര്‍ ചെയ്​തതിനാലാണ്​ ഡിലീറ്റ്​ ചെയ്​തത്​. എന്നാല്‍, ഇതില്‍ പാസ്​പോര്‍ട്ട്​ നമ്പര്‍ വ്യക്​തമായി കാണുന്നില്ല. അതുകൊണ്ടു തന്നെ ഇത്​ ഡിലീറ്റ്​ ചെയ്യ​പ്പെടേണ്ടതുമല്ല. ഞങ്ങള്‍ പോസ്​റ്റ്​ റീസ്​റ്റോര്‍ ചെയ്​തിട്ടുണ്ട്​. തെറ്റു പറ്റിയതില്‍ ബെല്ലയോട്​ മാപ്പു ചോദിച്ചു''- ഇന്‍സ്​റ്റഗ്രാം വക്​താവ്​ പ്രതികരിച്ചു. വിഷയത്തിൽ രൂക്ഷവിമർശനം നടത്തിയ ബെല്ല ചോദിച്ചത് ഇപ്രകാരമായിരുന്നു. '' ഒരു ഫലസ്​തീനി ആയിരിക്കാന്‍ ഇന്‍സ്​റ്റഗ്രാമില്‍ അനുവാദമി​ല്ലേ? ജന്മസ്​ഥലം ഫലസ്​തീനാണെന്നു തെളിയിക്കുന്ന എന്‍റെ പിതാവി​ന്‍റെ അമേരിക്കന്‍ പാസ്​പോര്‍ട്ട്​ മാത്രമാണ്​ ഞാന്‍ ​പോസ്​റ്റ്​ ചെയ്​തത്​'' -ബെല്ല പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter