കടലിൽ കുടുങ്ങിയ റോഹിങ്ക്യൻ അഭയാർത്ഥികളെ ഒടുവിൽ ബംഗ്ലാദേശ് രക്ഷപ്പെടുത്തി
ധാക്ക: ആഴ്ചകളായി കടലിൽ കുടുങ്ങി കിടന്നിരുന്ന കിടന്നിരുന്ന 250ലേറെ റോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് നാവിക സേന രക്ഷപ്പെടുത്തി. ഇവരെ കരയിൽ എത്തിച്ചശേഷം ക്വാറന്റൈനിൽ വച്ചിരിക്കുകയാണ്.

നേരത്തെ അഞ്ഞൂറോളം റോഹിങ്ക്യകൾ കടലിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മലേഷ്യയിലേക്ക് പുറപ്പെട്ട ഇവർക്ക് ഒരു രാജ്യത്തും പ്രവേശനാനുമതി ലഭിക്കാതിരുന്നതോടെയാണ് കടലിൽ കരകയറാനാകാതെ കുടുങ്ങി കിടന്നിരുന്നത്. ഇവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.

നേരത്തെ ഇവരെ സ്വീകരിക്കുകയില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മ്യാൻമറിലെ പൗരന്മാരായ ഇവരെ സംരക്ഷിക്കേണ്ടത് ആ രാജ്യത്തിന്റെ കടമയാണെന്നും അതിനാൽ തങ്ങൾക്ക് അതിൽ ഉത്തരവാദിത്വം ഒന്നും ഇല്ലെന്നുമായിരുന്നു ബംഗ്ലാദേശ് പറഞ്ഞിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter