സഫറുൽ ഇസ്‌ലാം ഡൽഹി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനെ തുടർന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്‌ലാം ഖാൻ ഡൽഹി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രമുഖ അഭിഭാഷകൻ വൃന്ദാ ഗോവർ മുഖേന നൽകിയ ജാമ്യാപേക്ഷ ഈ മാസം 12നാണ് പരിഗണിക്കുക.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് മുസ്‌ലിംകൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരായ നിലപാട് സ്വീകരിച്ച നന്ദി പറഞ്ഞു ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടതിനാണ് സഫറുൽ ഇസ്ലാം ഖാൻ എതിരെ രാജ്യദ്രോഹക്കുറ്റത്തിന് ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്. താൻ മാപ്പ് പറഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായും സഫറുൽ ഇസ്‌ലാം ഖാൻ പിന്നീട് വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter