ബാബരി ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി
ന്യൂഡൽഹി: വർഷങ്ങൾ നീണ്ട ബാബരി മസ്ജിദ് ഭൂമി കേസിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. അയോദ്ധ്യയിൽ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാൻ സുന്നി വഖഫ് ബോർഡിന് കഴിഞ്ഞില്ല. മുസ്‌ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് അയോധ്യയിൽ തന്നെ അഞ്ച് ഏക്കർ ഭൂമി അനുവദിക്കണമെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. ഈ ഭൂമി യു.പി സർക്കാരോ കേന്ദ്ര സർക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോർഡിന് കൈമാറണം. തർക്ക ഭൂമി മൂന്നാക്കി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രിം കോടതി നിർണായക തീരുമാനം എടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter