കശ്മീർ വിഷയത്തിൽ  വാദം കേൾക്കാൻ അമേരിക്കയുടെ വിദേശകാര്യ കമ്മറ്റി ഒരുങ്ങുന്നു
വാഷിംഗ്ടൺ ഡിസി: ഓഗസ്റ്റ് 5ന് കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പിന്നാലെ പ്രദേശത്ത് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ രണ്ടുമാസം പിന്നിടുന്നത് സംബന്ധിച്ച് വാദംകേൾക്കാൻ യു.എസ് ജനപ്രതിനിധി സഭയുടെ വിദേശകാര്യ കമ്മിറ്റി ഒരുങ്ങുന്നു. ഒക്ടോബർ 22-ന് 'ദക്ഷിണേഷ്യയിലെ മനുഷ്യാവകാശം' സംബന്ധിച്ച് നടത്തുന്ന വാദംകേൾക്കലിലെ സുപ്രധാന അജണ്ട കശ്മീർ ആയിരിക്കുമെന്ന് യു.എസ് ഹൗസ് ഫോറിൻസ് അഫയേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. അമേരിക്കയുടെ വിദേശ നയം എങ്ങനെയാവണം എന്ന് തീരുമാനിക്കുന്നത് ഫോറിൻ ഫെയ്സ് കമ്മിറ്റിക്ക് നിർണായകമായ സ്വാധീനം ഉണ്ട് വിദേശകാര്യ കമ്മിറ്റിയുടെ ഏഷ്യ ഉപകമ്മിറ്റി തലവനും ഡെമോക്രാറ്റ് അംഗവുമായ ബ്രാഡ് ഷെർമൻ ആണ് കശ്മീർ സുപ്രധാന അന്വേഷണ വിഷയമാകുന്ന കാര്യം പ്രഖ്യാപിച്ചത്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും മനുഷ്യാവകാശകാശ പ്രവർത്തകരും പങ്കെടുക്കും. വാദം കേൾക്കുന്നതിന് പ്രധാനവും ഇന്ത്യൻ പട്ടാളം നിയന്ത്രിക്കുന്ന കശ്മീർ തന്നെയായിരിക്കുമെന്ന് ബ്രാഡ് ഷെർമൻ പറഞ്ഞു. നിരവധി രാഷ്ട്രീയ പ്രവർത്തകർ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ദൈനംദിന ജീവിതവും ടെലിഫോൺ-ഇന്റർനെറ്റ് സംവിവാധനങ്ങളും തടസ്സപ്പെട്ടിരിക്കുന്നു. ജനങ്ങൾക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും അവിടെ ലഭ്യമാണോ എന്ന കാര്യം കമ്മിറ്റി പരിശോധിക്കും. 'ആഗസ്റ്റിൽ സാൻഫ്രാൻസിസ്‌കോയിൽ താമസിക്കുന്ന കശ്മീർ താഴ്‌വരയിൽ നിന്നുള്ള അമേരിക്കക്കാരുമായി കൂടിക്കാഴ്ച നടത്താൻ എനിക്ക് അവസരമുണ്ടായി. പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല എന്നതടക്കം, എന്റെ മണ്ഡലത്തിലുള്ളവരും അല്ലാത്തവരും നേരിടുന്ന ബുദ്ധിമുട്ടുകളുടെ കഥകൾ ഞങ്ങൾ കേട്ടു. അതിനുശേഷം കശ്മീരി അമേരിക്കക്കാരുമായി പലതവണ ഞാൻ കൂടിക്കാഴ്ച നടത്തി. കശ്മീരിലെ മനുഷ്യാവകാശം സംബന്ധിച്ച് കൂടുതൽ പഠിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.' - ബ്രാഡ് ഷെർമൻ പറഞ്ഞു. കേന്ദ്രസർക്കാർ നിയന്ത്രണത്തെ തുടർന്ന് കശ്മീരിൽ ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്നുവെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് യു.എസ് ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി റീട്വീറ്റ് ചെയ്തിരുന്നു. കശ്മീർ നിയന്ത്രണാവസ്ഥക്ക് പുറമേ 18 ലക്ഷം ജനങ്ങൾ പൗരത്വ പട്ടിക പുറത്തായ ഇന്ത്യയിലെ തന്നെ മറ്റൊരു സംസ്ഥാനമായ അസമിലെ മുസ്ലിം ജീവിതവും വാദംകേൾക്കലിൽ വിഷയമാകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter