ബോളിവുഡ് നടി സനാഖാൻ സിനിമ ഉപേക്ഷിച്ചു, ആത്മീയതയിലേക്ക് തിരിയുന്നവെന്ന് താരം
- Web desk
- Oct 9, 2020 - 13:59
- Updated: Oct 9, 2020 - 19:27
ചുവട്മാറ്റത്തിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും തന്റെ ഫോട്ടോകളും നൃത്ത വീഡിയോകളും താരം എടുത്തുമാറ്റിയിട്ടുണ്ട്. സിനിമാ ജീവിതം പ്രശസ്തിയും ബഹുമാനവും സമ്പത്തും നല്‍കി. എന്നാല്‍ ധനവും പ്രശസ്തിയും മാത്രമല്ല ലക്ഷ്യമെന്ന് ഇപ്പോള്‍ മനസ്സിലാക്കിയെന്നും താരം കുറിച്ചു.
ഇനി സൃഷ്ടാവിനെ അനുസരിച്ച് മനുഷ്യരെ സേവിക്കുമെന്നും അതിന് കരുത്തു നല്‍കാന്‍ ദൈവത്തോട് തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും താരത്തിന്റെ കുറിപ്പില്‍ പറയുന്നു. സിനിമാ, ടെലിവിഷന്‍ മേഖലയിലെ അനേകം സഹപ്രവര്‍ത്തകരാണ് താരത്തിന് പിന്തുണ ആശംസിച്ച് രംഗത്ത് വന്നത്. അഞ്ചു ഭാഷകളിലായി 14 സിനിമകള്‍ ചെയ്തിട്ടുള്ള താരം 50 പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment