പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം- സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിലും ശക്തമായി പടർന്നു പിടിക്കുകയും ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിഷയത്തിൽ ആശങ്കകൾ ഉയരുകയും ചെയ്യുന്നതിനിടെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പ്രത്യേക പദ്ധതികൾ തയ്യാറാക്കി ഇടപെടലുകൾ നടത്തണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് പ്രവാസികൾക്കുള്ള ആശങ്കയും ഭയപ്പാടും നീക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബാധ്യതയാണെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ടുമായ സാദിഖലി തങ്ങൾ വ്യക്തമാക്കി. പ്രവാസികൾ ജീവിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ടാൽ പ്രശ്നങ്ങളിൽ ഇടപെടൽ നടത്താൻ സാധിക്കുമെന്നും ഇത്തരം ഇടപെടലുകളാണ് പ്രവാസികൾ ആഗ്രഹിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter