മുക്രിയുടെയും മുസ്‌ലിയാരുടെയും മക്കള്‍ ഇപ്പോള്‍ സീര്യസാണ്

മുക്രിയുടെയും മുസ്‌ലിയാരുടെയും മക്കള്‍ ഇപ്പോള്‍ സീര്യസാണ്

കഴിഞ്ഞ തവണ നാട്ടില് പോയപ്പോള് സുഹൃത്ത് റാഫി ഒരു പെണ്കുട്ടിയെ കുറിച്ച് പറഞ്ഞു. അവന്റ ഉസ്താദിന്റെ മകളാണ്. നന്നായി പഠിക്കും. നന്നായി പഠിപ്പിക്കാന് തയ്യാറുള്ള ഒരാളെ ഭര്ത്താവായി കിട്ടണം. എം.ഫിലോ പി.എച്ച്.ഡിയോ ചെയ്യുന്ന ആരെങ്കിലും പരിചയത്തിലുണ്ടോ എന്നാണ് ചോദ്യം.

നാട്ടിലൊരു മജ്‌ലിസുന്നൂര് പരിപാടിയില് പങ്കെടുത്തപ്പോള് അതിന് നേതൃത്വം നല്കുന്നത് ഒരു എഞ്ചിനീയറാണ്. ഇയ്യാട് ഖത്തീബായിരുന്ന ബശീര് ദാരിമിയുടെ മകന്. പെരിന്തല്മണ്ണ എം.ഇ.എയില് നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞതാണ്.

നാടിനടുത്തുള്ള വെട്ടൊയിഞ്ഞ തോട്ടത്തില് എസ്.കെ.എസ്.എസ്.എഫിന്റെ ഒരു മീറ്റിംഗില് പങ്കെടുക്കാന് ചെന്നപ്പോള് അവിടുത്തെ സെക്രട്ടറി ഒരു ഡോക്ടറാണ്. അതും ഒരു മുസ്ല്യാരുടെ മകന്. ഇതിനെ കുറിച്ച് ആലോചിച്ചപ്പോള് ഒരു കൌതുകം തോന്നി. ചുറ്റുപ്പാടുമുള്ളവരെ കുറിച്ച് വെറുതെ ഒന്നാലോചിച്ചു. എന്റെ ഉപ്പയും ഒരു മുസ്ല്യാരാണ്. ഞങ്ങള് മൂന്ന് പേരില് രണ്ട് പേരും പി.ജി കഴിഞ്ഞു. അനിയന് പി.ജി ചെയ്ത് കൊണ്ടിരിക്കുന്നു. ഏറ്റവും അടുത്ത സുഹൃത്ത് റാഫി മുഹമ്മദും മുസ്ല്യാരുടെ മകനാണ്. ഇപ്പോള് ഹൈദരാബാദ് സെന്ട്രല് യൂണിവേഴ്‌സിറ്റിയില് പി.എച്ച്.ഡി ചെയ്ത് കൊണ്ടിരിക്കുന്നു. 

മറ്റൊരു സുഹൃത്ത് ശരീഫ് മുഹമ്മദും ഒരു മുസ്യാരുടെ മകനാണ്. ഐ.ഐ.ടിയില് ഫിലോസഫിയില് പി.എച്ച്.ഡി ചെയ്ത് കൊണ്ടിരിക്കുന്നു.

റൂം മെയിറ്റ് സുഹൈല്‍ കൊടുവള്ളി യോടൊരിക്കല് ഈ ചിന്ത പങ്ക് വെച്ചപ്പോള് അവനും ഒരു മുസ്ല്യാരുടെ മകനാണ്. എഞ്ചിനായറാണ്. മാത്രമല്ല അവന്റെ നാട്ടില് ഉന്നത പഠനം നടത്തുന്നവരും വിദ്യാഭ്യാസ പ്രവര്ത്തനങ്ങള് നടത്തുന്നവരുമായിട്ടുള്ള മിക്കവരും മുസ്ല്യാക്കന്മാരുടെ മക്കളാണ്.

സമൂഹം യാഥാസ്ഥിക മൂരാച്ചികളെന്ന് പൊതുവെ വിശേഷിപ്പിക്കാറുള്ള മുസ്ല്യാക്കന്മാര് എങ്ങനെയാണ് ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നതെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സിവില് സര്വ്വീസ് പരീക്ഷയുടെ ഫലം പുറത്ത് വരുന്നത്. മലബാറില് നിന്നും സിവില് സര്വ്വീസ് എക്‌സാം പാസ്സായ രണ്ട് പേരും മുസ്സ്യാക്കന്മാരുടെ മക്കള് .

എന്റെ ചുറ്റുപാടുമുള്ള കാഴ്ച്ചകള് മാത്രമാണിത്. ഇത് പോലെ കേരളത്തിലെ മുസ്ല്യാക്കന്മാരുടെ മക്കള് എന്ത് ചെയ്യുന്നു എന്നൊരു അന്വേഷണം നടത്തിയാല് അത്ഭുതപ്പെടുത്തുന്ന വിവരങ്ങള് ലഭിച്ചേക്കാം. ഏതായാലും മക്കളെ വീട്ടില് പൂട്ടിയിടുന്ന, കൊല്ലാന് കത്തിയുമായി നടക്കുന്ന ഒരു മുസ്ല്യാരെയും എനിക്ക് പരിചയമില്ല. പക്ഷെ സിവില് സര്വ്വീസ് പരീക്ഷ എഴുതാന് പോവുമ്പോള് ഇതൊരു ജിഹാദാണെന്നും വിജയമെന്ന ഒറ്റ ല്ക്ഷ്യമേ നിന്റെ മുമ്പിലുണ്ടാവാന് പാടുള്ളൂവെന്നും പറഞ്ഞ് പ്രചോദിപ്പിക്കുന്ന മുസ്സ്യാക്കന്മാരെ നേരിട്ട് പരിചയമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter