ട്രംപിന്റെ സമാധാന പദ്ധതിയുടെ കോപ്പി ചവറ്റുകൊട്ടയിൽ എറിഞ്ഞ് കുവൈത്ത് സ്പീക്കർ
മനാമ: നൂറ്റാണ്ടിന്റെ കരാറെന്ന് ഓമനപ്പേരിട്ട് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുടെ കോപ്പി കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ ചവറ്റു കൊട്ടയില്‍ എറിഞ്ഞു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അടിയന്തിര അറബ് ഇന്റര്‍-പാര്‍ലമെന്ററി യൂനിയന്‍ യോഗത്തിലാണ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം ട്രംപിന്റെ പദ്ധതിയുടെ കോപ്പി ചവറ്റുകൊട്ടയിൽ എറിഞ്ഞത്. മരിക്കാന്‍ വിധിക്കപ്പെട്ട ഈ പദ്ധതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം തുറന്നടിച്ചു. അമേരിക്കന്‍ സമാധന പദ്ധതി നിരാകരിക്കുന്നതായി അറബ് ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ ആവര്‍ത്തിച്ചു. പലസ്തീന്‍ ലക്ഷ്യത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കാണുന്നതില്‍ നിന്ന് പരാജയപ്പെട്ട ഏകപക്ഷീയമായ പദ്ധതിയാണ് യുഎസിന്റേതെന്നും യൂണിയന്‍ വ്യക്തമാക്കി 20 രാജ്യങ്ങളിലെ സ്പീക്കര്‍മാരര്‍ പങ്കെടുത്ത യോഗം, അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ കയ്യേറ്റങ്ങള്‍ക്ക് അറുതിവരുത്തുന്ന നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ അറബ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter