ഖാസി കേസ്: ജനകീയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജനു.13 ന്
- Web desk
- Jan 10, 2021 - 04:57
- Updated: Jan 10, 2021 - 13:17
സമസ്തയുടെ സീനിയർ നേതാവും ചെമ്പരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലെ കൊലപാതകം സംബന്ധിച്ച് ജനകീയ ആക്ഷൻ കമ്മിറ്റിയും ഖാസി കുടുംബവും നിയമിച്ച അഡ്വ.പി എ പൗരൻ്റെ നേതൃത്വത്തിലുള്ള ജനകീയ അന്വേഷണ കമീഷൻ തങ്ങളുടെ റിപ്പോർട്ടിന് അന്തിമരൂപം നൽകിയതായും ഈ മാസം 13ന് കോഴിക്കോട് പ്രസ് ക്ലബിൽ നടക്കുന്ന പത്ര സമ്മേളനത്തിൽ റിപ്പോർട്ട് പുറത്തിറക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഖാസി കുടുംബവും അറിയിച്ചു.
2019 മാർച്ച് 12ന് തുടക്കം കുറിച്ച അന്വേഷണത്തിൻ്റെ ഭാഗമായി ഇതിനകം 18 സിറ്റിങ്ങുകൾ നടത്തി. 56 പേരിൽ നിന്ന് മൊഴിയെടുത്തു. കൂടാതെ ഫോറൻസിക് വിദഗ്ധരായ ഡോ.ഷേർലി വാസു (കോഴിക്കോട്), ഡോ. എം ആർ ചന്ദ്രൻ (തൃശൂർ) തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി. സമസ്തയടക്കമുള്ള വിവിധ സംഘടനാ നേതാക്കൾ, സ്ഥാപന ഭാരവാഹികൾ, നാട്ടുകാർ, ബന്ധുക്കൾ, മുൻ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരെ നേരിൽ കണ്ടു വിഷയം ചർച്ച ചെയ്തു.
2010 ഫെബ്രുവരി 15ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉത്തര മലബാറിലെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന, സർവർക്കിടയിലും സമാദരണീയനായിരുന്ന ഖാസിയുടെ മൃതദേഹം രാവിലെ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം കടലിൽ പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പല അന്വേഷണ ഏജൻസികളും മാറി മാറി അന്വേഷിച്ച കേസിൽ ഏറ്റവും ഒടുവിൽ സിബിഐ പുറത്തുവിട്ട റിപ്പോർട്ട് എറണാകുളം സി ജെ എം കോടതിയുടെ പരിഗണനയിലാണ്. അപകട മരണാമാകാമെന്ന നിഗമനം പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്ന സിബിഐ വാദത്തിനെതിരെ ഖാസിയുടെ മകൻ ശാഫിയും നാട്ടുകാരൻ അബ്ദുൽ മജീദും നൽകിയ ഹരജികൾ കോടതി 22 ന് വാദം കേൾക്കും.
അഡ്വ.പി എ പൗരന് പുറമെ അഡ്വ. രാജേന്ദ്രൻ, അഡ്വ. എൽസി ജോർജ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ. കമ്മീഷൻ പുറത്ത് വിടുന്ന നിഗമനങ്ങൾ ഖാസി കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ ഡോ.സുരേന്ദ്രനാഥും ഖാസി കുടുംബത്തിലെ മുതിർന്ന അംഗമായ ത്വാഖാ അഹ് മദ് അൽ അസ്ഹരിയും അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment