ബാബരി; സുപ്രീംകോടതിയുടെ മധ്യസ്ഥത തീരുമാനം സ്വാഗതം ചെയ്ത് ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥതിയൂടെ പരിഹരിക്കാന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.

അയോധ്യയുമായ ബന്ധപ്പെട്ട വിഷയത്തില്‍ പരിഹാരത്തിലേക്ക് വാതില്‍ തുറക്കുന്ന പുതിയ മുന്നേറ്റമാണിതെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി ജനറല്‍ മൗലാന മുഹമ്മദ് വാലി  റഹ്മാനി പറഞ്ഞു.

സുപ്രീംകോടതി കഴിഞ്ഞ തവണ പാര്‍ട്ടികളെയാണ് പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്, സുപ്രീംകോടതി നേരിട്ട്  ഇടപെട്ടിരുന്നില്ല, ഇപ്പോള്‍ അ്ത് മൂന്നംഗ പാനലിലേക്ക് മാറ്റിയത് നല്ല മുന്നേറ്റമാണ് -മുഹമ്മദ് വാലി റഹ്മാനി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയത്. ശ്രീരവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റു രണ്ടു പേര്‍.

സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നവെന്ന് ജംഇയ്യത്തെ ഉലമയെഹിന്ദ് പ്രസിഡണ്ട് മൗലാന അര്‍ഷദ് മദനി പറഞ്ഞു.

നിയമപരമായ രീതിയില്‍ വിഷയം പരിഹരിക്കപ്പെടണമെന്ന് ജമാഅത്തെ ഇസ്‌ലാമെ ഹിന്ദ് പ്രസിഡണ്ട് സയിദ് ജലാലുദ്ധീന്‍ ഉമരി അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter