128,000 ഫലസ്ഥീനികള്‍ക്ക് 2.4 മില്യണ്‍ ഡോളര്‍ സഹായവുമായി കാനഡ

ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും ദുരിതമനുഭവിക്കുന്ന 128,000ത്തോളം ഫലസ്ഥീനികള്‍ക്ക് സഹായഹസ്തവുമായി കാനഡ.

ഫലസ്തീനികളെ സഹായിക്കുന്ന യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം പദ്ധതിയിലേക്കാണ് കനേഡിയന്‍ സര്‍ക്കാര്‍ 3.2 മില്യണ്‍ കനേഡിയന്‍ ഡോളര്‍ (ഏകദേശം 2.4 മില്യണ്‍ യു.എസ് ഡോളര്‍) കൈമാറുന്നത്.
ഈ പണം ഗാസയിലും വെസ്റ്റുബാങ്കിലെയും ഫലസ്ഥീനികളുടെ  സഹായത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കും.

ഫലസ്തീനികളെ ഭക്ഷണത്തിന്റെ കാര്യത്തിലും മറ്റും സഹായിക്കുന്ന കാനഡയോട് ഡബ്ല്യു.എഫ്.പി (വേള്‍ഡ് ഫുഡ് പ്രോഗ്രാം) ക്ക് പൂര്‍ണ കടപ്പാടുണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ സ്റ്റീഫന്‍ കര്‍നി പറഞ്ഞു.

ഭക്ഷണം,പാര്‍പ്പിടം,വസ്ത്രം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഗാസയിലെ അഭയാര്‍ത്ഥികളല്ലാത്തവര്‍ക്കും ആവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
2011 മുതല്‍ 210 മില്യണ്‍ യു.എസ് ഡോളറാണ് ഫലസ്ഥീനികളുടെ ഭക്ഷണത്തിന് വേണ്ടി മാത്രം ചെലവഴിച്ചു വരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter