യുപി മുൻ മുഖ്യമന്ത്രി കല്യാണൺ സിങ്ങിനെ  വിചാരണചെയ്യാൻ  സിബിഐ അനുമതി തേടി
ലഖ്നൗ: ബാബരി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനെ വിചാരണ ചെയ്യാൻ അനുമതി തേടി സിബിഐ പ്രത്യേക കോടതിയെ സമീപിച്ചു. വിചാരണയിൽ നിന്ന് പ്രതിരോധം നൽകിയിരുന്ന ഗവർണർ പദവിയിൽനിന്ന് മാറിയതിന് പിന്നാലെയാണ് കല്യാൺ സിങ്ങിനെതിരെ സിബിഐ നീക്കം. കല്യാൺ സിങ്ങ് യുപി മുഖ്യമന്ത്രി ആയിരുന്ന 1992 കാലത്താണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത് ഗവർണർ പദവി ഒഴിഞ്ഞാൽ അദ്ദേഹത്തെ പ്രതിയായി കണക്കാക്കണമെന്ന് സുപ്രീം കോടതി സിബിഐയോട് നിർദേശിച്ചിരുന്നു. മസ്ജിദ് തകർക്കാൻ അനുവദിക്കില്ലെന്ന് ഇദ്ദേഹം ദേശീയോദ്ഗ്രഥന കൗൺസിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ കർസേവകരെ തടയാനുള്ള യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. രാജസ്ഥാൻ ഗവർണറായി കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ 77-കാരനായ കല്യാൺ സിങ് വീണ്ടും ബിജെപിയിൽ ചേർന്നിരുന്നു. ബാബരി മസ്ജിദ് തകർത്ത കേസിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് വിചാരണ നേരിടാൻ അദ്ദേഹത്തിനുണ്ടായിരുന്ന ഭരണഘടനാ പരിരക്ഷ ഒഴിവായതോടെയാണ് അറസ്റ്റിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter