കശ്മീരിലെ കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് രാജി: തിരികെ സർവീസിൽ പ്രവേശിക്കാനുള്ള സർക്കാർ ഉത്തരവ് നിരസിച്ച്  കണ്ണൻ ഗോപിനാഥൻ
ന്യൂഡൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് രാജ്യത്തെ സേവിക്കാനായി ഐഎഎസ് സർവീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്ര ക്ഷണം നിരസിച്ച് മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ.

കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ തന്റെ പദവി രാജിവെച്ചത്. എന്നാൽ കേന്ദ്രസർക്കാർ രാജി സ്വീകരിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സർവീസിൽ തിരികെ പ്രവേശിക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ താൻ പഴയ പദവിയിലേക്ക് തിരിച്ചെത്തില്ലെന്നും എന്നാൽ വളണ്ടിയറായി ജനങ്ങളെ സേവിക്കാൻ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

രാജി വെച്ചതിനു ശേഷം കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നിരവധി പ്രതിഷേധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം നടന്ന പ്രതിഷേധ പരിപാടികളിലും മുൻനിരയിൽ നിന്ന് തന്നെ അദ്ദേഹം പോരാടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter