എണ്ണ വില റെക്കോഡ് താഴ്ചയിൽ:  ഉത്പാദനം വെട്ടിക്കുറക്കുമെന്ന് ഒപെക്
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയാനായി ലോകരാജ്യങ്ങളിലുടനീളം ലോക് ഡൗൺ നടപ്പിലാക്കിയതിന്റെ ഭാഗമായി ഗതാഗതം വിലക്കുകയും എണ്ണവില കാല്‍നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തുകയും ചെയ്തതോടെ എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന് ഒപെക് രാജ്യങ്ങൾ അറിയിച്ചു. ഉത്പാദനം ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം.

എണ്ണ വില സംബന്ധിച്ച് സൗദി-റഷ്യ തർക്കം രൂക്ഷമായിരുന്നെങ്കിലും എണ്ണ ഉൽപാദനം കുറക്കുന്നതിൽ ഇരു രാജ്യങ്ങളും ഏകാഭിപ്രായം സ്വീകരിക്കുകയായിരുന്നു. നിലവിലെ ഉത്പാദനത്തിന്റെ അഞ്ചുശതമാനത്തോളം വെട്ടിക്കുറക്കാനാണ് ഒപെക് തീരുമാനിച്ചിരിക്കുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഉത്പാദനം 10 ദശലക്ഷം ബാരലായി കുറക്കുമെന്നും ഇത് വഴി എണ്ണ വില ഉയരുമെന്നും ഒപെക് അറിയിച്ചു.

പെട്രോളിയം കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ കൂട്ടായ്മയാണ്‌ ഒപെക്.  1960 സെപ്റ്റംബർ 10 ന് ബാഗ്ദാദിൽ നടന്ന ഇറാൻ, ഇറാഖ്‌, കുവൈത്ത് , സൗദി അറേബ്യ , വെനിസ്വേല എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ്‌ ഈ സംഘടന രൂപമെടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter