പൗരത്വ ഭേദഗതി ബിൽ: അ​വ​ശി​ഷ്​​ട രാജ്യത്തിലെ പൗരത്വത്തിൽ തുടരാൻ താല്പര്യമില്ല-അനൂപ് വി ആർ
ജി​ദ്ദ: നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയുടെ ഹി​ന്ദു​ത്വ ഭ​ര​ണ​കൂ​ടം മു​സ്​​ലിം​ക​ളു​ടെ പൗ​ര​ത്വ​ത്തെ മു​ഴു​വ​ന്‍ ചോ​ദ്യ​ചി​ഹ്ന​മാ​ക്കു​ന്ന പൗരത്വ ഭേദഗതി ബിൽ പ്ര​യോ​ഗ​ത്തി​ല്‍ കൊ​ണ്ടു​വ​രു​മ്പോള്‍, അ​വ​ശി​ഷ്​​ട​രാ​ജ്യ​ത്തി​ലെ പൗ​ര​ത്വ​ത്തി​ല്‍ തു​ട​രാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് ആ​ക്​​ടി​വി​സ്​​റ്റും രാ​ജീ​വ്​ ഗാ​ന്ധി സ്​​റ്റ​ഡി സ​ര്‍​ക്കി​ള്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ വി.​ആ​ര്‍. അ​നൂ​പ്. മക്കയിൽ ചെന്ന് ഉംറ നിർവഹിച്ചതിനു ശേഷമാണ് ഫേ​സ്​ബുഫേസ്ബുക്കിലൂടെ അ​ദ്ദേ​ഹം ഈ ​പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​ത്. ഉം​റ ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ള്‍, കൂ​ടെ​യു​ണ്ടാ​യി​രു​ന്ന എ​​ന്‍റെ സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത്, ലോ​ക​ത്തി​ലെ കോ​ടി​ക്ക​ണ​ക്കി​ന് മു​സ്​​ലീം​ക​ള്‍​ക്ക് ല​ഭി​ക്കാ​ത്ത സൗ​ഭാ​ഗ്യ​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​തെ​ന്നാ​ണ്. ഇ​പ്പോ​ള്‍ ഈ ​രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കാ​യ മു​സ്​​ലിം​ക​ളു​ടെ ദൗ​ര്‍​ഭാ​ഗ്യ​ത്തി​ലും പ​ങ്ക്​ ചേ​രാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ഫേ​സ്​ ​ബു​ക്ക്​​ കു​റി​പ്പി​​െന്‍റ പ്രസക്ത ഭാഗം: സൗ​ദി സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​ക്ക്​ സം​ഘാ​ട​ക​ര്‍ ക്ഷ​ണി​ച്ച​പ്പോ​ള്‍, മ​ക്ക​യും മ​ദീ​ന​യും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണ് അ​വ​രോ​ട് ആ​ദ്യം ചോ​ദി​ച്ച​ത്. വി​ശ്വാ​സം തെ​ളി​യി​ക്കു​ന്ന എ​ന്തെ​ങ്കി​ലും രേ​ഖ​യി​ല്ലാ​ത്ത പ​ക്ഷം, അ​ത് എ​ളു​പ്പ​മ​ല്ല എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ അ​പ്പോ​ള്‍ ത​ന്നെ​യു​ള്ള മ​റു​പ​ടി. അ​ങ്ങ​നെ ഒ​രു രേ​ഖ​യി​ല്ലാ​ത്ത​തി​നാ​ലും, അ​ങ്ങ​നെ ഒ​രു രേ​ഖ സം​ഘ​ടി​പ്പി​ക്കേ​ണ്ട​തി​ല്ലാ എ​ന്ന് അ​പ്പോ​ള്‍ തോ​ന്നി​യ​തു​കൊ​ണ്ടും, ആ ​ആ​ഗ്ര​ഹം അ​വി​ടെ​വെ​ച്ചു​ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​വി​ടെ ചെ​ന്ന​തി​നു ശേ​ഷം, എന്റെ കൂ​ടെ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ വ​ന്ന സു​ഹൃ​ത്ത്, ഉം​റ​ക്ക്​ പോ​കു​ന്നെ​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍, അ​തി​നു ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച്‌ മ​ന​സ്സി​ലാ​ക്കി, അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ക​യാ​യി​രു​ന്നു, വ​ഴി​യി​ല്‍ വെ​ച്ച്‌ തി​രി​ച്ചു പോ​രേ​ണ്ടി വ​ന്നാ​ല്‍, അ​തി​നു ത​യാ​റാ​യി​ക്കൊ​ണ്ടു ത​ന്നെ. അ​തേ​സ​മ​യം, അ​വി​ടെ ആ​ധി​കാ​രി​ക​മാ​യ രേ​ഖ എ​ന്നോ​ട്, ആ​രും ചോ​ദി​ച്ചി​ല്ല, ഇ​പ്പോ​ഴും വി​ശ്വാ​സി​യാ​ണ് എ​ന്ന​തി​ന് ആ​ധി​കാ​രി​ക​മാ​യ ഒ​രു രേ​ഖ​യും എ​​ന്‍റെ കൈ​യി​ല്‍ ഇല്ല. അ​ല്ലെ​ങ്കി​ലും, വി​ശ്വാ​സ​ത്തി​​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ന്‍ അ​ര്‍​ഹ​ന്‍ അ​ള്ളാ​ഹു മാ​ത്ര​മ​ല്ലേ? ഒ​രു കാ​ര്യം മാ​ത്രം ഇ​പ്പോ​ള്‍ ആ​ധി​കാ​രി​ക​മാ​യി പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഉം​റ ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ള്‍, കൂ​ടെ​യു​ണ്ടാ​യി​രു​ന്ന എ​െന്‍റ സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത്, ലോ​ക​ത്തി​ലെ കോ​ടി​ക്ക​ണ​ക്കി​ന് മു​സ്​​ലിം​ക​ള്‍​ക്ക് ല​ഭി​ക്കാ​ത്ത സൗ​ഭാ​ഗ്യ​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​തെ​ന്നാ​ണ്. ഇ​പ്പോ​ള്‍ ഈ ​രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കായ മു​സ്​​ലിം​ക​ളു​ടെ ദൗ​ര്‍​ഭാ​ഗ്യ​ത്തി​ലും പ​ങ്ക് ചേ​രാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. എ​ല്ലാ സ്നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും ന​ന്ദി. എ​ല്ലാം ന​മ്മ​ള്‍ ഒ​ന്നി​ച്ച്‌ നേ​രി​ടും. ഭ​യ​വും ഭ​ക്തി​യും അ​വ​നോ​ട് മാ​ത്രം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter