ഡൽഹിയിൽ വീണ്ടും എഎപി ഭരണം
ന്യൂഡൽഹി: രാജ്യം ഏറെ ഉദ്വേഗത്തോടെ ഉറ്റു നോക്കിയിരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വിട്ടു. ആകെ 70 സീറ്റിൽ 62 സീറ്റുകൾ നേടി ആംആദ്മി പാർട്ടിക്ക് ഉജ്ജ്വല വിജയം. എട്ട് സീറ്റുകൾ ബിജെപി നേടിയപ്പോൾ ഒരിക്കൽക്കൂടി കോൺഗ്രസ് സംപൂജ്യരായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലുടനീളം പ്രക്ഷോഭം നടക്കുന്നതിനിടെ ജാർഖണ്ഡിന് പിന്നാലെ ഡൽഹി കൂടി കൈവിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത വർഗീയ പരാമർശങ്ങളാണ് ബിജെപി നേതാക്കൾ നടത്തിയിരുന്നത്. ഷാഹിൻ ബാഗിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സമരം ബിജെപി ഐടി സെൽ തീവ്രവാദികളുടെ സമരമെന്നരീതിയിൽ പ്രചാരണം അഴിച്ചുവിട്ടിരുന്നു. എന്നാൽ വെറുപ്പിനെ പ്രത്യയശാസ്ത്രത്തിനു വോട്ടില്ല എന്നാണ് ഡൽഹിയിലെ സമ്മതിദായകർ തീരുമാനിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അതിഷി തുടങ്ങിയ പ്രമുഖരെല്ലാം വിജയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter