ഒമാൻ ഭരണാധികാരി അന്തരിച്ചു
മസ്ക്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് (79) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായ അദ്ദേഹം ബെൽജിയത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുൽത്താൻ വിട പറഞ്ഞ വിവരം ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുൽത്താണ് ഖാബൂസിന്റെ വിയോഗത്തെ തുടർന്ന് ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു . നാല്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23-നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരമേറ്റത്. നീണ്ട 50 വർഷത്തെ ഭരണത്തിലൂടെ ഒമാനെ പുരോഗതിയിലേക്ക് നയിച്ച അദ്ദേഹം അറബ് ലോകത്തെ സമാധാന ദൂതനായാണ്  അറിയപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter