സ്‌കൂളുകളിൽ ബി.ജെ.പിയുടെ സി.എ.എ അനുകൂല പ്രചരണം: ശക്തമായ വിമർശനവുമായി ആദിത്യ താക്കറെ
മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ ബി.ജെ.പി സി.എ.എ അനുകൂല പ്രചരണം നടത്തുന്നതിനെതിരെ മന്ത്രിയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ രംഗത്ത്. ഒരു ആക്ടിന് അനുകൂലമായി സ്‌കൂളുകളില്‍ പ്രചരണം നടത്തുന്നത് പരിഹാസ്യമാണെന്ന് ആദിത്യ ട്വീറ്റ് ചെയ്തു. "ദുരുദ്ദേശമില്ലെങ്കില്‍, സ്‌കൂളുകളില്‍ അത്തരം പ്രചരണം നടത്തുന്നതിന്റെ നീതികരണം എന്താണ്? സ്‌കൂളുകളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയക്കാര്‍ സ്‌കൂളുകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലിംഗ സമത്വത്തെക്കുറിച്ചും ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും സംസാരിക്കട്ടെ"- ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ മുന്‍ ഘടകകക്ഷിയായ ശിവസേന ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചിരുന്നു. എന്നാല്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനില്‍ക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter