സമസ്ത മദ്രസകള്‍  തുറന്നു

കോവിഡ് - 19 മൂലം അടഞ്ഞു കിടന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്റസകൾ ഇന്നു മുതൽ തുറന്ന് മതപഠനം തുടങ്ങി. ആദ്യഘട്ടത്തിൽ പൊതു പരീക്ഷ ക്ലാസുകൾ ഉൾപ്പെടെ മുതിർന്ന ക്ലാസുകളാണ് പ്രവർത്തിക്കുക. കോവിഡ് - 19 പ്രോട്ടോക്കോൾ പൂർണമായും പാലിച്ചും നിയന്ത്രണങ്ങൾക്കു വിധേയമായുമായിരിക്കും മദ്റസകൾ പ്രവർത്തിക്കുക.സംസ്ഥാനത്തിന് അകത്തും പുറത്തുമായി 10,279 മദ്റസകളാണ് 'സമസ്ത:'യുടെ കീഴിൽ പ്രവർത്തിക്കുന്നത്. 

കോവിഡ്-19 മൂലം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞു കിടന്ന മദ്‌റസകളാണ് 10 മാസത്തെ ഇടവേളകള്‍ക്ക് ശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ്  മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള  കലാലയങ്ങൾ ഇത്രയും കാലം അടഞ്ഞു കിടന്നത്. 2020 ജൂൺ ഒന്നു മുതൽ ഓൺലൈൻ മുഖേനയായിരുന്നു മദ്രസ പഠനം നന്നിരുന്നത്. മദ്രസകൾ പൂർണമായും തുറന്നു പ്രവർത്തിക്കാനാവുന്നത് വരെ ഓൺ ലൈൻ പഠനം തുടരും.

മദ്സകൾ തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ക്ലാസുകളും പരിസരവും മദ്രസ കമ്മിറ്റികളുടെ നേത്യത്വത്തിൽ ശുചീകരണം നടത്തി അണു വിമുക്തമാക്കി.
കൊവിഡ് പ്രോട്ടോക്കോൾ പരിപൂർണമായി പാലിക്കണമെന്നും അകലം പാലിച്ചും, മാസ് ധരിച്ചും, സാനിറ്റെസർ ഉപയോഗിച്ചുമാണ് ക്ലാസുകൾ പ്രവർത്തിപ്പിക്കേണ്ടതെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി അബ്ദു സ്സലാം മുസല്യാരും, ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ല്യാരും അഭ്യർഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter