വിവാഹത്തിനായി പത്ത് ദിവസത്തെ ജാമ്യത്തിൽ ഇശ്റത് ജഹാൻ ജയിലിൽ നിന്നിറങ്ങി
ന്യൂ​ഡ​ല്‍ഹി: വിവാഹത്തിനായി കോടതി 10 ദിവസം ജാമ്യം അനുവദിച്ചതിനെ തുടർന്ന് പൗ​ര​ത്വ​സ​മ​ര നാ​യി​ക​യും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ ഇ​ശ്റ​ത്​ ജഹാൻ ജയിലിൽ നിന്നിറങ്ങി. അറസ്റ്റ് ചെയ്യപ്പെട്ട് 75 ദിവസങ്ങൾക്ക് ശേഷമാണ് ഇസ്രത്ത് ജഹാൻ തീഹാർ ജയിലിൽ നിന്ന് ഇറങ്ങുന്നത്

കോ​ട​തി ക​നി​ഞ്ഞു​ നല്‍കി​യ 10 ദി​വ​സ​ത്തെ ജാ​മ്യം​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച മം​ഗ​ല്യ​വും ഒ​രാ​ഴ്ച​കൊ​ണ്ട് മ​ധു​വി​ധു​വും തീ​ര്‍ത്ത് വീ​ണ്ടും തി​ഹാ​ര്‍ ജയിലിലേക്കു തി​രി​ച്ചു​പോ​കും. ജാ​മി​അ ന​ഗ​റി​ലെ ബി​സി​ന​സു​കാ​ര​നാ​ണ് വ​ര​ന്‍. ഡ​ല്‍ഹി​യി​ലെ അ​ഭി​ഭാ​ഷ​ക​ കൂടിയായ വ​നി​ത കോ​ണ്‍ഗ്ര​സ് നേ​താ​വ് ഇ​ശ്റ​ത്​ ജ​ഹാ​ന് വി​വാ​ഹി​ത​യാ​കാ​ന്‍ 30 ദി​വ​സ​ത്തെ ജാമ്യമാണ് ചോദിച്ചിരുന്നതെങ്കിലും അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി കേ​വ​ലം 10 ദി​വ​സ​ങ്ങൾ മാത്രമാണ് അ​നു​വ​ദി​ച്ച​ത്.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടു ബോ​ണ്ട് ജാ​മ്യ​ത്തി​ല്‍ ജൂ​ണ്‍ 10 മു​ത​ല്‍ 19 വ​രെ​യാ​ണ് ജാ​മ്യം. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ല്‍ വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ശാ​ഹീ​ന്‍ബാ​ഗ് മാ​തൃ​ക​യി​ല്‍ വ​നി​ത​ക​ളെ സംഘടിപ്പിച്ചതാണ് ഇശ്റതിനെ ഭരണകൂടത്തിന്റെ കണ്ണിൽ അപകടകാരിയാക്കിയത്. ഇതിന്റെ പേരിൽ ഇ​ശ്റ​ത്തി​നോട് പ്ര​തി​കാ​ര​ നടപടിയെന്ന നി​ല​യി​ലാ​യി​രു​ന്നു അറസ്റ്റ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter