അല്‍-അഖ്‌സാ പള്ളി വളപ്പില്‍  ഉച്ചഭാഷിണി സ്ഥാപിച്ച് ഇസ്രായേൽ: വിമർശനവുമായി ഫലസ്തീനും ജോർദാനും
ജറൂസലേം: ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യ ഗേഹമായ ജറുസലേമിലെ അല്‍-അഖ്‌സാ പള്ളി വളപ്പില്‍ ഇസ്രായേല്‍ പോലീസ് ഉച്ചഭാഷിണി സ്ഥാപിച്ച നടപടിക്കെതിരെ കടുത്ത വിമർശനം. ഇസ്രായേലിന്റെ നടപടി പുണ്യസ്ഥലത്തെ അധികാരത്തിന്റെ ലംഘനമാണെന്ന് ഫലസ്തീനികളും പള്ളിയുടെ നടത്തിപ്പ് അവകാശമുള്ള രാഷ്ട്രമായ ജോര്‍ദ്ദാനും ആരോപിച്ചു.

ഇസ്രായേലിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അല്‍-അക്‌സാ പള്ളിയുടെ മുന്‍ ഗ്രാന്‍ഡ് മുഫ്തി ഇക്‌രിമ സാബ്‌രി വ്യക്തമാക്കി. ഇസ്രായേലിന്റെ ശ്രമം പള്ളിയുടെ മേല്‍ അവരുടെ പരമാധികാരം അടിച്ചേല്‍പ്പിക്കാനും ജോര്‍ദാനുമായി ബന്ധപ്പെട്ട വഖഫിനെ ദുര്‍ബലപ്പെടുത്താനുമാണെന്നും അദ്ദേഹം 'മിഡില്‍ ഈസ്റ്റ് ഐ' യോട് പറഞ്ഞു പള്ളിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇസ്രായേല്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരിക്കുന്നത്. 2017നു ശേഷം ഇത് മൂന്നാമത്തെ പ്രാവശ്യമാണ് പള്ളിയിലേക്കു കേള്‍ക്കുന്ന വിധത്തില്‍ ഇസ്രായേല്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നത്. 2017ല്‍ അല്‍ അഖ്‌സ പള്ളിക്ക് അടുത്തുള്ള ഒമാരിയ സ്‌കൂളിന്റെ മേല്‍ക്കൂരയിലും, പിന്നീട് പള്ളിയുടെ വടക്കുപടിഞ്ഞാറന്‍ ബാനി ഗാനിം ഗേറ്റിന് സമീപവും ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter