കോമറോസ് ഗ്രാൻഡ് മുഫ്തി അന്തരിച്ചു
പശ്ചിമാഫ്രിക്കൻ രാജ്യമായ കോമറോസ് ഗ്രാൻഡ് മുഫ്തിയും പ്രമുഖ കർമ് ശാസ്ത്ര പണ്ഡിതനുമായ ശൈഖ് സയ്യിദ് ത്വാഹിർ ബിൻ ശൈഖ് സയ്യിദ് അഹ്മദ് ജമലുല്ലൈലി വിട വാങ്ങി. 84 വയസ്സായിരുന്നു. 1936 ൽ കൊമറോസിലെ നീത്സോദിജിനിയിൽ ജനിച്ച അദ്ദേഹം സാൻസിബാർ ഇസ്‌ലാമിക് അക്കാദമിയിൽ നിന്നാണ് തന്റെ ശരീഅ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഈജിപ്തിലെ പ്രശസ്തമായ അൽ അസ്ഹർ സർവകലാശാലയിൽ ചേരുകയും കർമ്മ ശാസ്ത്ര താരതമ്യ പഠനത്തിൽ എംഎ കരസ്ഥമാക്കുകയും ചെയ്തു.

1966 ൽ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയ അദ്ദേഹം അറബിഭാഷയാണ് തന്റെ അധ്യാപന വിഷയമായി തെരഞ്ഞെടുത്തത്. ഏറെ വൈകാതെ ശരീഅ കോടതിയിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. 1998ലാണ് കോമറോസ് പ്രസിഡന്റ് മുഹമ്മദ് തഖി അബ്ദുൽ കരീം അദ്ദേഹത്തെ ഗ്രാൻഡ് മുഫ്തിയായി നിയമിക്കുന്നത്. കോമറോസിനെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. ദേശീയ ടെലിവിഷനിൽ അദ്ദേഹത്തിന്റെ ജുമുഅ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter