ഹിന്ദിയിൽ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ച്‌ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ
തെഹ്‌റാൻ: ഇന്ത്യയുമായി കൂടുതൽ സൗഹൃദം ലക്ഷ്യമിട്ട് ഹിന്ദി ഭാഷയില്‍ ആദ്യമായി ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച്‌ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. ഈ അക്കൗണ്ട് വഴി രണ്ട് ട്വീറ്റുകളും അദ്ദേഹം പുറത്തുവിട്ടു. ഹിന്ദിക്ക് പുറമെ പേര്‍ഷ്യന്‍, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഖാംനഈ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ കരാറിൽനിന്ന് അമേരിക്ക പിന്മാറുകയും ഇറാനുമേല്‍ അമേരിക്കയുടെ വ്യാപാര ഉപരോധം ഏർപ്പെടുത്തുകയും ചെയ്തപ്പോഴും ഇറാനിലെ ചബഹാര്‍ തുറമുഖം, ചബഹാര്‍-സഹേദാന്‍ റെയില്‍വേ പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇറാനുമായി സഹകരിക്കുന്നുണ്ട്. ഈ പദ്ധതിയിൽനിന്ന് ഇന്ത്യയെ ഇറാൻ ഒഴിവാക്കി എന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും ഇന്ത്യയുമായുള്ള ബന്ധത്തിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തുകയായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം കണക്കിലെടുത്തുകൊണ്ടാണ് ആയത്തുല്ല ഖാംനഈ പുതിയ അക്കൗണ്ട് ആരംഭിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter