പൗരത്വ ഭേദഗതി ബിൽ ബിൽ രാജ്യസഭയിൽ പാസായി: സുപ്രീം കോടതിയെ സമീപിക്കാൻ കോൺഗ്രസും ലീഗും

ന്യൂഡൽഹി: പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. 105 നെതിരെ125 വോട്ടുകൾക്കാണ് ബില്ല് പാസായത്. ലോക്സഭയിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിനെ ബഹിഷ്‌കരിച്ചു.

ബില്ലിനെതിരേ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തി ദിനമാണിതെന്നും വര്‍ഗീയ ശക്തികളുടെ വിജയമാണ് ഇതിലൂടെ ഉണ്ടായതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

അതിനിടെ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അറിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വര്‍ഗീയ ശക്തികളുടെ വിജയമാണിതെന്നും ബില്‍ രാജ്യത്തെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം ബില്ലിനെതിരെ രാജ്യത്തുടനീളം വിശിഷ്യ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter