പൗരത്വ ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ചുവടുവെപ്പ്-സീതാറാം യെച്ചൂരി

എറണാകുളം: മുസ്‌ലിമേതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.

ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. അയോധ്യ വിധിയില്‍ ന്യായം ലഭ്യമാക്കാന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു മുസ്‌ലിം വിഭജനമാണ് ലക്ഷ്യമിടുന്നത്, സുപ്രീം കോടതിയുടെ മേല്‍ പോലും സമ്മര്‍ദ്ദമുണ്ടാവുന്ന കാലമാണ്.അയോധ്യ വിധിയില്‍ ന്യായം ലഭ്യമാക്കാന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter