കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് നിയമമാക്കി വിജ്ഞാപനമിറക്കിയത് പിന്നാലെ ദൽഹിയിൽ സംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്. പൗരത്വ ഭേദഗതി നിയമം ജനങ്ങളെ മതത്തിന്‍റെ പേരില്‍ വിഭജിക്കാനുള്ളതാണെന്ന് പ്രവർത്തക സമിതിയിൽ സംസാരിക്കവേ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. വിവേചനപരവും വിഭജനപരവുമാണ് പൗരത്വ ഭേദഗതി നിയമം. നിയമത്തിന്‍റെ പൈശാചിക ലക്ഷ്യത്തെക്കുറിച്ച്‌ ദേശഭക്തിയും സഹിഷ്ണുതയും മതേതരത്വമുള്ളവരുമായ ഏതൊരാള്‍ക്കും വ്യക്തമാണ്. ഇന്ത്യയെ മതത്തിന്‍റെ പേരില്‍ വിഭജിക്കാനാണ് ഈ നിയമം -സോണിയ പറഞ്ഞു. യുവാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് രാജ്യമെമ്പാടും പ്രതിഷേധ സമരത്തിലുള്ളത്. ചില സംസ്ഥാനങ്ങളിലെ അവസ്ഥ ഭീകരമാണ്. യു.പിയും ഡല്‍ഹിയും പൊലീസ് ഭരണത്തിലായി. യു.പിയിലും ജാമിഅ മില്ലിയ്യ. ജെ.എന്‍.യു, ബനാറസ് സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ഗുജറാത്ത് സര്‍വകലാശാല, ബംഗളൂരു ഐ.ഐ.ടി തുടങ്ങിയ കേന്ദ്രങ്ങളിലും നടന്ന പൊലീസ് അതിക്രമം ഞെട്ടിക്കുന്നതാണ്. ഈ സർവ്വകലാശാലകളിലും മറ്റും നടന്ന പോലീസ് അതിക്രമത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും സോണിയ പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter