യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം
ബഗ്ദാദ്: ഇറാൻ ഖുദ്സ് സേന തലവൻ ഖാസിം സുലൈമാനിയെ മിസൈലാക്രമണത്തിൽ വധിച്ചതിന് പ്രതികാരമായി വടക്കന്‍ ബഗ്ദാദില്‍ യു.എസ് സൈന്യം തമ്പടിച്ച കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. തലസ്ഥാനമായ ബഗ്ദാദിന് 80 കിലോമീറ്റര്‍ അകലെയുള്ള ബലദ് വ്യോമതാവളത്തെ ലക്ഷ്യമാക്കി നാലു മിസൈലാണ് ഇറാന്‍ തൊടുത്തത് . ആക്രമണത്തിൽ ചില സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില ഷെല്ലുകള്‍ വ്യോമതാവളത്തിന്റെ റണ്‍വേയിലും മറ്റു ചിലത് ഗെയ്റ്റിലുമാണ് വീണതെന്ന് സലാദിന്‍ പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ മുഹമ്മദ് ഖലീല്‍ പറഞ്ഞു. ഗെയ്റ്റില്‍ കാവല്‍ നിന്നിരുന്ന മൂന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. നേരത്തെ യുഎസ് താവളത്തിൽ ഇറാൻ ആദ്യ ആക്രമണം നടത്തിയതിനുശേഷം മറുപടിയായി ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിനു സൈനിക തിരിച്ചടി ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെ മധ്യപൂര്‍വദേശത്തെ യുദ്ധഭീതിക്ക് അയവു വന്നിരുന്നു. മണിക്കൂറുകളുടെ ഇടവേളയ്ക്കുശേഷം ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം ഉണ്ടായതോടെ മേഖലയില്‍ ആശങ്ക പടരുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter