ഗാസയിലെ ഇസ്രയേല്‍ ഉപരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് ഹമാസും ഐക്യരാഷ്ട്രസഭയും

ഗാസയില്‍ ഇസ്രയേല്‍ ഭരണകൂടം ചുമത്തിക്കൊണ്ടിരിക്കുന്ന ഉപരോധത്തെ കുറിച്ച് ഹമാസും യു.എന്‍.ഒയും.

ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയും പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയ ചുമതലയുള്ള ഐക്യരാഷ്ട്ര സഭയുടെ നികോലോയ് മ്ലാദെനേവുമാണ് ഉപരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്.
നിലവില്‍ ഫലസ്ഥീന്‍ തടവുകാര്‍  ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന അവസ്ഥകളെ കുറിച്ചും ചര്‍ച്ച ചെയ്തു.
2007 മുതലാണ് ഗാസയില്‍ ഇസ്രയേല്‍ ഉപരോധം ചുമത്തിയത്. ഉപരോധം അവസാനിപ്പിക്കാനുള്ള കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്നും  ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter