യു.എ.ഇയില്‍ മസ്ജിദ് നിര്‍മ്മിക്കുകയും 700 ഓളം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുകയും ചെയ്ത്  മലയാളി ക്രിസ്ത്യന്‍ യുവാവ്

യു.എ.ഇയില്‍ മസ്ജിദ് നിര്‍മ്മിക്കുകയും എഴുന്നോറോളം വരുന്ന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുകയും ചെയ്ത് വ്യത്യസ്തനാവുകയാണ് മലയാളി ബിസ്‌നസുകാരനായ സജി ചെറിയാന്‍.

ആയിരക്കണക്കിന് തൊഴിലാളികളുള്ള ഫുജൈറയിലെ അല്‍ ഹൈല്‍ ഇന്‍ഡ്രസ്ട്രിയല്‍ പ്രദേശത്താണ് മര്‍യം ഉമ്മു ഈസ എന്ന പേരില്‍ സജി ചെറിയാന്‍ മസ്ജിദ് നിര്‍മ്മിച്ചത്.
തൊഴിലാളികള്‍ക്കിടയില്‍ സഹാനുഭൂതി വര്‍ധിപ്പിക്കാന്‍ ഈയൊരുദ്യമം കാരണമായെന്ന് ഇന്ത്യന്‍ ബിസ്‌നസ്മാനായ സജി ചെറിയാന്‍ പറഞ്ഞു.
മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്പ്  തൊഴിലാളികള്‍ക്കിടയില്‍ ടെന്റ്‌കെട്ടിയാണ് ചെറിയാന്‍ ഭക്ഷണം വിതരണം ചെയ്തിരുന്നത്. തൊഴിലാളികള്‍ ദീര്‍ഘദൂരം താണ്ടി പള്ളിയില്‍ പോവുന്നത് അപ്പോഴാണ് അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.
ചെറിയാന്‍ ഫുജൈറയിലെ മതവിഭാഗം കൈകാര്യം ചെയ്യുന്ന അധികാരികളെ കാണുകയും മസ്ജിദ് നിര്‍മ്മിക്കുന്നതിന് വേണ്ടി അനുവാദം വാങ്ങുകയും ചെയ്തു.
മസ്ജിദ് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ പലയിടത്ത് നിന്നും അദ്ധേഹത്തിന് ഓഫറുകള്‍ ലഭിച്ചിരുന്നു, പക്ഷെ അദ്ധേഹം സ്വന്തമായി നിര്‍മ്മിക്കാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. സ്വന്തം ചെലവില്‍ തൊഴിലാളികള്‍ക്ക് നോമ്പ്തുറ ഒരുക്കാനും അദ്ധേഹം ഇഷ്ടപ്പെട്ടു.
2003 ല്‍ ചെറിയാന്‍ ദുബൈയിലേക്ക് വണ്ടികയറുമ്പോള്‍ വെറും 630 ദിര്‍ഹം മാത്രമായിരുന്നു കയ്യില്‍, ജോലിയോ മറ്റു ബന്ധങ്ങളോ കൈമുതലായി ഉണ്ടായിരുന്നില്ല.
ആദ്യം കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായി, പിന്നെ കോണ്‍ട്രാക്ടര്‍ തസ്തികയിലേക്ക്, ഇപ്പോള്‍ നിലവില്‍ റിയല്‍ എസ്‌റ്റേറ്റ് ഡെവലപര്‍ ആയാണ് അദ്ധേഹം ബിസിനസ് രംഗത്ത് വര്‍ക്ക് ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter